2021, ഡിസംബർ 29, ബുധനാഴ്‌ച

Liturgical Calendar 2022

ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ 2022 

എം.എസ്. അഗസ്റ്റിന്‍

 കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളും ആരാധന വര്‍ഷത്തിലെ വിവിധ കാലങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലത്തീന്‍ ആരാധനക്രമ കലണ്ടര്‍. 

ആരാധന വഷത്തിലെ വിവിധ കാലങ്ങള്‍, തിരുനാളാഘോഷങ്ങ, വിശുദ്ധരുടെ ഓര്‍മ്മദിനങ്ങ, ദിവ്യബലിയിലെ ദൈനംദിന വിശുദ്ധഗ്രന്ഥ വായനക, കുബാനയര്‍പ്പിക്കുമ്പോള്‍ പുരോഹിതന്‍ ധരിക്കുന്ന മേലങ്കിയുടെയും അത്താരയിലെ തുണികളുടെയും വിരികളുടെയും, നിറം എന്നിവ ഈ കലണ്ടറില്‍ ക്രമപ്പെടുത്തിയിരിക്കും. ഇതിനെ ആരാധനക്രമ കലണ്ടര്‍ അഥവാ സഭാകലണ്ടര്‍ (Liturgical Calendar / Church Calendar) എന്ന് പറയുന്നു.  



ലത്തീന്‍ ആരാധനക്രമ കലണ്ടറിലെ വിവിധ കാലങ്ങള്‍

ആഗമനകാലം (Advent Season)

ആഗമനകാലത്തോടെയാണ് ലത്തീന്‍ ആരാധനക്രമ കലണ്ടര്‍ ആരംഭിക്കുന്നത്. നവംബ അവസാന ഞായര്‍ മുതല്‍ മുതല്‍ ക്രിസ്മസ് തലേന്ന് (ഡിസംബ 24) വരെയാണ് ആഗമനകാലം. നവംബ 27നും ഡിസംബ മൂന്നിനും ഇടയിലെ ഞായറാഴ്ചയാണ് പൊതുവെ ആഗമനകാലത്തെ ഒന്നാം ഞായറാഴ്ച. ക്രിസ്മസിനു മുമ്പ് നാല് ഞായറാഴ്ചകള്‍ ആഗമനകാലത്തിലുണ്ടാകും. യേശുവിന്റെ ജനനത്തിനൊരുക്കമായ നോമ്പ് കാലം കൂടിയാണിത്. ചെറിയ നോമ്പ് കാലം, ഇരുപത്തഞ്ച് നോമ്പുകാലം എന്നിങ്ങിനെ ഈ കാലം അറിയപ്പെടുന്നു.

2021 തീയതികള്‍ :  നവംബ 28 മുതല്‍ ഡിസംബ 24

2022 തീയതികള്‍ :  നവംബ 27 മുതല്‍ ഡിസംബ 24

ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : അമലോത്ഭവ മാതാവിന്റെ തിരുനാള്‍. (8.12.2022)

പ്രധാന നിറം : വയലറ്റ്

 ക്രിസ്മസ് കാലം (Christmastide)

ആഗമന കാലത്തിന്റെ തുടച്ചയാണ് ക്രിസ്മസ് കാലം (Christmastide). ഡിസംബ ഇരുപത്തിനാലിന് ചൊല്ലുന്ന സായാഹ്ന പ്രാത്ഥന (വേസ്പര Vespers)യോടെ ആരംഭിക്കുന്നു. ക്രിസ്മസ് മുത യേശുവിന്റെ ജ്ഞാനസ്നാന തിരുനാള്‍ വരെ ഈ കാലം ആചരിക്കുന്നു.

2021 തീയതികള്‍ :  ഡിസംബ 24 മുതല്‍ 2022 ജനുവരി 9 വരെ.

2022 തീയതികള്‍ :  ഡിസംബ 24 മുതല്‍ 2023 ജനുവരി 8 വരെ.

 ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : ക്രിസ്‌മസ് (ഡിസംബര്‍ 25), എട്ടാം പെരുനാള്‍, ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ (ജനുവരി 1), എപ്പിഫനി അഥവാ ദനഹാ തിരുനാള്‍* (ജനുവരി 2), പൂജരാജാക്കളുടെ തിരുനാള്‍ (ജനുവരി 6), യേശുവിന്റെ ജ്ഞാനസ്നാന തിരുനാള്‍ (ജനുവരി 9).

            പ്രധാന നിറം : വെളുപ്പ് /സ്വര്‍ണം

 ആണ്ടുവട്ടം ആദ്യ പാദം (Ordinary Time First Portion) 

ആണ്ടുവട്ടം രണ്ടു പാദങ്ങളിലായി ആചരിക്കുന്നു. 

1. യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് (Feast of baptism of Jesus) ശേഷമുള്ള അടുത്ത ദിവസം മുതല്‍ വിഭൂതി ബുധന്റെ (Ash Wednesday) തലേദിവസം വരെ ആണ്ടുവട്ടം ഒന്നാം പാദം. 

2022 തീയതികള്‍ : ജനുവരി 10 മുതല്‍ മാര്‍ച്ച് 1 വരെ

ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : കര്‍ത്താവിന്റെ സമര്‍പ്പണ തിരുനാള്‍ (02.02.2022)

2. പെന്തക്കോസ്താ തിരുനാളിനു (Pentecost) ശേഷമുള്ള തിങ്കളാഴ്ച മുതല്‍ ആഗമനകാലത്തെ ഒന്നാം ഞായറിന് തൊട്ടുമുപുള്ള ശനിയാഴ്ച വരെ ആണ്ടുവട്ടം രണ്ടാംപാദം. 

2022 തീയതികള്‍ : ജൂണ്‍ 6 മുതല്‍ നവമ്പര്‍ 26 വരെ

ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ (12.06.2022), യേശുവിന്റെ തിരുശ്ശരീര രക്തങ്ങളുടെ തിരുനാള്‍ (19.06.2022), യേശുവിന്റെ തിരുഹൃദയതിരുനാള്‍ (24.06.2022), പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയതിരുനാള്‍ (25.06.2022), ക്രിസ്തുവിന്റെ രൂപാന്തരീകരണ തിരുനാള്‍ (06.08.2022), പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ (15.08.2022), പരിശുദ്ധ കന്യാമറിയം സ്വര്‍ഗീയരാജ്ഞി തിരുനാള്‍ (22.08.2022), എട്ടുനോമ്പ് (01-08.09.2022), പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാള്‍ (08.09.2022), വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ (14.09.2022), മിഷന്‍ ഞായര്‍ (23.10.2022), സകല വിശുദ്ധരുടെയും തിരുനാള്‍ (01.11.2022), സകല ആത്മാക്കളുടെയും ഓര്‍മ്മതിരുനാള്‍ (02.11.2022), ക്രിസ്തുരാജ തിരുനാള്‍ (20.11.2022), പരിശുദ്ധ കന്യാമറിയത്തിന്റെ സമര്‍പ്പണ തിരുനാള്‍ (21.11.2022)

പ്രധാന നിറം : പച്ച

 നോമ്പുകാലം (Lent Season / Passiontide)

വിഭൂതി ബുധന്‍ (ക്ഷാരബുധന്‍, കരിക്കുറി തിരുനാള്‍, Ash Wednesday) ദുഃഖവെള്ളി (Good Friday) വരെയുള്ള ദിവസങ്ങള്‍. വലിയനോമ്പ്, നാല്പത് നോമ്പ് എന്നിങ്ങിനെ ഈ കാലം അറിയപ്പെടുന്നു. ഞായറാഴ്ചകള്‍ സഭ ചെറിയ ഈസ്റ്ററുകളായി കണക്കാക്കുന്നതിനാല്‍ നോമ്പുദിവസം കണക്കാക്കുന്നതില്‍നിന്നും ഞായറാഴ്ചകളെ ഒഴിവാക്കുന്നു.

2022 തീയതികള്‍ :  മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 15 വരെ.

ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : വിഭൂതി ബുധന്‍ (02.03.2022), വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ (19.03.2022), മംഗളവാര്‍ത്ത തിരുനാള്‍ (25.03.2022), ലാസര്‍ ഞായര്‍ (03.04.2022), ഓശാന ഞായര്‍ (കുരുത്തോല പോരുനാള്‍, Palm Sunday,10.04.2022), പെസഹവ്യാഴം (14.04.2022), ദുഃഖവെള്ളി (15.04.2022)

പ്രധാന നിറം : വയലറ്റ്/പര്‍പ്പിള്‍

വിശുദ്ധ വാരം (Holy Week) 

ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍വരെയുള്ള ദിവസങ്ങള്‍. നോമ്പുകാലത്തിന്റെ അവസാനത്തെ ആഴ്ചയാണിത്. ഈ വാരത്തില്‍ ദുഃഖവെള്ളിയാഴ്ചവരെ തിരുസ്വരൂപങ്ങള്‍ വയലറ്റ് തുണികള്‍കൊണ്ട് മറയ്ക്കും.

2022 തീയതികള്‍ : ഏപ്രില്‍ 10 മുതല്‍ ഏപ്രില്‍ 17 വരെ. 

ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : ഓശാന (10.04.2022), പെസഹവ്യാഴം (14.04.2022), ദുഃഖവെള്ളി (15.04.2022), ഈസ്റ്റര്‍ (17.04.2022)

പ്രധാന നിറം : വയലറ്റ്/പര്‍പ്പിള്‍, വെളുപ്പ്/സ്വര്‍ണം

ഈസ്റ്റര്‍ ത്രിദിനം (Easter Triduum)

പെസഹവ്യാഴം വൈകിട്ട് മുതല്‍ ആരംഭിച്ച് ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഈസ്റ്റ തുടങ്ങിയ ദിനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈസ്റ്റ ത്രിദിനം അഥവാ പെസഹാ ത്രിദിനം. 

2022 തീയതികള്‍ : ഏപ്രില്‍ 14 മുതല്‍ 17 വരെ

പ്രധാന നിറം : വെളുപ്പ്/സ്വര്‍ണം, ചുവപ്പ്

ഉയിര്‍പ്പു കാലം (Easter Season) 

ഈസ്റ്റ ഞായര്‍ (Easter) മുത പെന്തക്കോസ്താ തിരുനാള്‍ (Pentecost) വരെ.  

2022 തീയതികള്‍ : ഏപ്രില്‍ 17 മുതല്‍ ജൂണ്‍ 5 വരെ

ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : ഈസ്റ്റര്‍ (17.04.2022), യേശുവിന്റെ സ്വര്‍ഗാരോഹണതിരുനാള്‍ (29.05.2022), പെന്തകോസ്ത തിരുനാള്‍ (05.06.2022)

            പ്രധാന നിറം : വെളുപ്പ്/സ്വര്‍ണം

ആണ്ടുവട്ടം രണ്ടാംപാദം (Ordinary Time Second Portion)

പെന്തക്കോസ്താ തിരുനാളിനുശേഷമുള്ള തിങ്കളാഴ്ച മുതല്‍ ആഗമനകാലം ഒന്നാം ഞായറിന് തൊട്ടുമുപുള്ള ശനിയാഴ്ച വരെ ആണ്ടുവട്ടം രണ്ടാംപാദം ആചരിക്കുന്നു. പെന്തക്കോസ്ത ഞായറിന് ശേഷം വരുന്ന ഒരു വാരം ഒഴിവാക്കിയാണ് ആണ്ടുവട്ടം രണ്ടാം പാദം ആരംഭിക്കുന്നത്. 

2022 തീയതികള്‍ : ജൂണ്‍ 6 മുതല്‍ നവമ്പര്‍ 26 വരെ

ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ (12.06.2022), യേശുവിന്റെ തിരുശ്ശരീര രക്തങ്ങളുടെ തിരുനാള്‍ (19.06.2022), യേശുവിന്റെ തിരുഹൃദയതിരുനാള്‍ (24.06.2022), പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയതിരുനാള്‍ (25.06.2022), ക്രിസ്തുവിന്റെ രൂപാന്തരീകരണ തിരുനാള്‍ (06.08.2022), പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ (15.08.2022), പരിശുദ്ധ കന്യാമറിയം സ്വര്‍ഗീയരാജ്ഞി തിരുനാള്‍ (22.08.2022), എട്ടുനോമ്പ്, പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാള്‍ (08.09.2022), വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ (14.09.2022), മിഷന്‍ ഞായര്‍ (23.10.2022), സകല വിശുദ്ധരുടെയും തിരുനാള്‍ (01.11.2022), സകല ആത്മാക്കളുടെയും ഓര്‍മ്മതിരുനാള്‍ (02.11.2022), ക്രിസ്തുരാജ തിരുനാള്‍ (20.11.2022), പരിശുദ്ധ കന്യാമറിയത്തിന്റെ സമര്‍പ്പണ തിരുനാള്‍ (21.11.2022)

പ്രധാന നിറം : പച്ച

ആരാധനക്രമ കലണ്ടര്‍ 2022 ജനുവരി

ആരാധനക്രമ കലണ്ടര്‍ 2022 ഫെബ്രുവരി

ആരാധനക്രമ കലണ്ടര്‍ 2022 മാര്‍ച്ച്
ആരാധനക്രമ കലണ്ടര്‍ 2022 ഏപ്രില്‍
 
ആരാധനക്രമ കലണ്ടര്‍ 2022 മെയ്
 
ആരാധനക്രമ കലണ്ടര്‍ 2022 ജൂണ്‍
 
ആരാധനക്രമ കലണ്ടര്‍ 2022 ജൂലൈ
 
ആരാധനക്രമ കലണ്ടര്‍ 2022 ആഗസ്റ്റ് 
 
ആരാധനക്രമ കലണ്ടര്‍ 2022 ആഗസ്റ്റ്
 
ആരാധനക്രമ കലണ്ടര്‍ 2022 ഒക്ടോബര്‍

ആരാധനക്രമ കലണ്ടര്‍ 2022 നവമ്പര്‍
 
---------------------------------------------------------------------------------------------------------------------------

*പൗരസ്ത്യദേശത്തെ ജ്ഞാനിക ബേത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ വണങ്ങിയ ദിവസമാണ് എപ്പിഫനി. ഇതൊരു ഗ്രീക്ക് പദമാണ്. ഈ പദത്തിന്റെ സുറിയാനി പദമാണ് ദനഹാ. മലയാളത്തില്‍ പിണ്ടി പെരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍, രാക്കുളി പെരുനാള്‍ എന്നും അറിയപ്പെടുന്നു. പാശ്ചാത്യസഭ ജനുവരി 2 നും 8നും ഇടയ്ക്കുള്ള ഞായറാഴ്ചയോ പൊതു അവധി ദിവസമോ എപ്പിഫനി തിരുനാള്‍ ആഘോഷിക്കുന്നു. പൗരസ്ത്യസഭകള്‍ ഞായറാഴ്ചയോ പൊതുഅവധി ദിവസമോ കണക്കാക്കാതെ ജനുവരി 6-ാം തീയതി എപ്പിഫനി തിരുനാള്‍ ആഘോഷിക്കുന്നു. 

M.S. Augustine

98 95 12 75 76

ആരാധനക്രമ കലണ്ടര്‍ 2021

Liturgical Calendar 2021

ലിറ്റര്‍ജി കലണ്ടര്‍ നവംബര്‍ 2021
  
ലിറ്റര്‍ജി കലണ്ടര്‍ ഡിസംബര്‍ 2021