2020, ഡിസംബർ 31, വ്യാഴാഴ്‌ച

Liturgical Calendar 2021

ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ 2021 
M.S. Augustine
 

കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളും ആരാധന വര്‍ഷത്തിലെ ആഴ്ചകളെയും ഉള്‍പ്പെടുത്തി തയ്യറാക്കിയ ലത്തീന്‍ ആരാധനക്രമ കലണ്ടര്‍. 

ഒരോ വർഷത്തിലെയും വിവിധ കാലങ്ങള്‍, തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ഓര്‍മ്മദിനങ്ങൾ, ദിവ്യബലിയിലെ ദൈനംദിന വിശുദ്ധഗ്രന്ഥ വായനകൾ, വസ്ത്രങ്ങളുടെ നിറം എന്നിവ ക്രമപ്പെടുത്തിയ കത്തോലിക്ക സഭയുടെ കലണ്ടറാണ് ആരാധനക്രമ കലണ്ടര്‍ അഥവാ സഭാകലണ്ടര്‍ (Liturgical Calendar / Church Calendar)

ലിറ്റര്‍ജിക്കല്‍ കലണ്ടര്‍ നവംബര്‍ 2021 

(Liturgical Calendar November 2021)

Hebrew Year 5782, Marcheshvan – Kislev . מַרְחֶשְׁוָן - כִּסְלֵו . ഹീബ്രുമാസം, മറ്ഖെഷ്‌വന്‍ കിസ്‌ലേവ്


 
  ലത്തീന്‍ ആരാധനക്രമ കലണ്ടറിലെ വിവിധ കാലങ്ങള്‍

ലിറ്റര്‍ജി കലണ്ടര്‍ ഡിസംബര്‍ 2021

 ആഗമനകാലം (Advent Sunday)

നവംബർ അവസാന ഞായര്‍ മുതല്‍ മുതല്‍ ക്രിസ്മസ് തലേന്ന് (ഡിസംബർ 24) വരെയാണ് ആഗമനകാലം. നവംബർ 27നും ഡിസംബർ മൂന്നിനും ഇടയിലെ ഞായറാഴ്ചയാണ് പൊതുവെ ആഗമനകാലം ഒന്നാം ഞായറാഴ്ച.
2021 തീയതികള്‍ :  നവംബർ 28 മുതല്‍ ഡിസംബർ 24

ക്രിസ്മസ് കാലം (Christmastide)

ആഗമന കാലത്തിന്റെ തുടർച്ചയാണ് ക്രിസ്മസ് കാലം (Christmastide). ഡിസംബർ ഇരുപത്തിനാലിന് ചൊല്ലുന്ന സായാഹ്ന പ്രാർത്ഥന (Vespers)യോടെ ഈ കാലം ആരംഭിക്കുന്നു. ക്രിസ്മസ് മുതൽ യേശുവിന്റെ ജ്ഞാനസ്നാന തിരുനാള്‍ വരെ ഈ കാലം ആചരിക്കുന്നു. ഈ കാലയളവിൽ ആരാധനക്രമ നിറം വെളുപ്പാണ്.
2021 തീയതികള്‍ :  ഡിസംബർ 24 മുതല്‍ ജനുവരി 10 വരെ.
ഈ കാലത്തെ പ്രധാന തിരുനാളുകള്‍ : ക്രിസ്‌മസ്, ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ (എട്ടാം പെരുനാള്‍, ജനുവരി 1), എപ്പിഫനി അഥവാ ദനഹാ തിരുനാള്‍* (ജനുവരി 3), യേശുവിന്റെ ജ്ഞാനസ്നാന തിരുനാള്‍ (ജനുവരി 10).

ആണ്ടുവട്ടം ആദ്യ പാദം (Ordinary Time First Portion) 

ആണ്ടുവട്ടം രണ്ടു പാദങ്ങളിലായി ആചരിക്കുന്നു. 
1. യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് (Feast of baptism of Jesus) ശേഷമുള്ള അടുത്ത ദിവസം മുതല്‍ വിഭൂതി ബുധന്റെ (Ash Wednesday) തലേ ദിവസം വരെ ആണ്ടുവട്ടം ഒന്നാം പാദം. 
2021 തീയതികള്‍ : ജനുവരി 11 മുതല്‍ ഫെബ്രുവരി 16 വരെ
2. പെന്തക്കോസ്താ തിരുനാളിനു (Pentecost) ശേഷമുള്ള തിങ്കളാഴ്ച മുതല്‍ ആഗമനകാലത്തെ ഒന്നാം ഞായറിന് തൊട്ടുമുൻപുള്ള ശനിയാഴ്ച വരെ ആണ്ടുവട്ടം രണ്ടാംപാദം. 
2021 തീയതികള്‍ : മെയ് 24 മുതല്‍ നവമ്പര്‍ 27 വരെ

നോമ്പുകാലം (Lent Season)

വിഭൂതി ബുധന്‍ (Ash Wednesday) ദുഃഖവെള്ളി (Good Friday) വരെയുള്ള ദിവസങ്ങള്‍. വലിയനോമ്പ് നാല്പത് നോമ്പ് എന്നിങ്ങിനെ ഈ കാലം അറിയപ്പെടുന്നു. ഞായറാഴ്ചകള്‍ സഭ ചെറിയ ഈസ്റ്ററുകളായി കണക്കാക്കുന്നതിനാല്‍ നോമ്പുദിവസം കണക്കാക്കുന്നതില്‍നിന്നും ഞായറാഴ്ചകളെ ഒഴിവാക്കുന്നു.
2021 തീയതികള്‍ :  ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 2 വരെ.
 
വിശുദ്ധ വാരം (Holy Week) 
ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍വരെയുള്ള ദിവസങ്ങള്‍. 
2021 തീയതികള്‍ : മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 4 വരെ. 

ഈസ്റ്റര്‍ ത്രിദിനം (Easter Triduum)

പെസഹവ്യാഴം വൈകിട്ട് മുതല്‍ ആരംഭിച്ച് ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഈസ്റ്റർ എന്നീ മൂന്നു ദിവസങ്ങളാണ് ഈസ്റ്റർ ത്രിദിനം അഥവാ പെസഹാ ത്രിദിനം. 
2021 തീയതികള്‍ : ഏപ്രില്‍ 1 മുതല്‍ 4 വരെ

ഉയിര്‍പ്പു കാലം (Easter Season) 
ഈസ്റ്റർ ഞായര്‍ (Easter) മുതൽ പെന്തക്കോസ്താ ഞായര്‍ (Pentecost) വരെ.  
2021 തീയതികള്‍ : ഏപ്രില്‍ 4 മുതല്‍ മെയ് 23 വരെ

ആണ്ടുവട്ടം രണ്ടാംപാദം (Ordinary Time Second Portion)

പെന്തക്കോസ്താ തിരുനാളിനുശേഷമുള്ള തിങ്കളാഴ്ച മുതല്‍ ആഗമനകാലം ഒന്നാം ഞായറിന് തൊട്ടുമുൻപുള്ള ശനിയാഴ്ച വരെ ആണ്ടുവട്ടം രണ്ടാംപാദം ആചരിക്കുന്നു. പെന്തക്കോസ്ത ഞായറിന് ശേഷം വരുന്ന ഒരു വാരം ഒഴിവാക്കിയാണ് ആണ്ടുവട്ടം രണ്ടാം പാദം ആരംഭിക്കുന്നത്. 
2021 തീയതികള്‍ : മെയ് 24 മുതല്‍ നവമ്പര്‍ 27 വരെ

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം (Year of Saint Joseph

2021 ആഗോള കത്തോലിക്ക സഭ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്നു.  
 
---------------------- 
*പൗരസ്ത്യദേശത്തെ ജ്ഞാനികൾ ബേത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ വണങ്ങിയ ദിവസമാണ് എപ്പിഫനി. ഇതൊരു ഗ്രീക്ക് പദമാണ്. ഈ പദത്തിന്റെ സുറിയാനി പദമാണ് ദനഹാ. മലയാളത്തില്‍ പിണ്ടി പെരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍ എന്ന് അറിയപ്പെടുന്നു. പാശ്ചാത്യസഭ ജനുവരി 2 നും 8നും ഇടയ്ക്കുള്ള ഞായറാഴ്ചയോ പൊതു അവധി ദിവസമോ എപ്പിഫനി തിരുനാള്‍ ആഘോഷിക്കുന്നു. പൗരസ്ത്യസഭകള്‍ ഞായറാഴ്ചയോ പൊതുഅവധി ദിവസമോ കണക്കാക്കാതെ ജനുവരി 6-ാം തീയതിയും എപ്പിഫനി തിരുനാള്‍ ആഘോഷിക്കുന്നു. 
-----------------------
കേരള കത്തോലിക്ക മെത്രാന്‍ സമിതി (KCBC) 2021 മരിയന്‍ വര്‍ഷമായി ആചരിക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആഗോളസഭ ഈ വര്‍ഷം വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്നതിനാല്‍ മരിയന്‍ വര്‍ഷമായി ആചരിക്കുവാനുള്ള തീരുമാനം കെ.സി.ബി.സി. റദ്ദാക്കുകയുണ്ടായി.
 

ലിറ്റര്‍ജി കലണ്ടര്‍ ഡിസംബര്‍ 2020

ലിറ്റര്‍ജി കലണ്ടര്‍ ജനുവരി 2021


ലിറ്റര്‍ജി കലണ്ടര്‍ ഫെബ്രുവരി 2021

 

ലിറ്റര്‍ജി കലണ്ടര്‍ മാര്‍ച്ച് 2021

ലിറ്റര്‍ജി കലണ്ടര്‍ ഏപ്രില്‍ 2021

ലിറ്റര്‍ജി കലണ്ടര്‍ മെയ് 2021

ലിറ്റര്‍ജി കലണ്ടര്‍ ജൂണ്‍ 2021
 
ലിറ്റര്‍ജി കലണ്ടര്‍ ജൂലൈ 2021

ലിറ്റര്‍ജി കലണ്ടര്‍ ആഗസ്റ്റ് 2021

ലിറ്റര്‍ജി കലണ്ടര്‍ സെപ്റ്റംബര്‍ 2021

ലിറ്റര്‍ജി കലണ്ടര്‍ ഒക്ടോബര്‍ 2021

ലിറ്റര്‍ജി കലണ്ടര്‍ നവംബര്‍ 2021

ലിറ്റര്‍ജി കലണ്ടര്‍ ഡിസംബര്‍ 2021


 - എം.എസ്. അഗസ്റ്റിന്‍

Liturgical Calendar 2020

ആരാധനക്രമ കലണ്ടര്‍ 2020