2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

Liturgical Calendar 2020

ലിറ്റര്‍ജിക്കല്‍ കലണ്ടര്‍
എം.എസ്. അഗസ്റ്റിന്‍

കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളും  ആരാധനാ വര്‍ഷത്തിലെ ആഴ്ചകളെയും ഉള്‍പ്പെടുത്തി തയ്യറാക്കിയ ലത്തീന്‍ ആരാധനക്രമ  കലണ്ടറാണിത്.


  ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള ദൈനംദിന വിശുദ്ധഗ്രന്ഥ വായനകൾ എന്നിവ ക്രമപ്പെടുത്തിയ കത്തോലിക്ക സഭയുടെ കലണ്ടറാണ് ആരാധനക്രമ കലണ്ടര്‍ അഥവാ സഭാകലണ്ടര്‍ (Liturgical Calendar / Church Calendar)
 

ലത്തീന്‍ ആരാധനക്രമ കലണ്ടറിലെ വിവിധ കാലങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

ആഗമനകാലം (Advent Sunday)
നവംബർ അവസാന ഞായര്‍ മുതല്‍ മുതല്‍ ക്രിസ്മസ് തലേന്ന് (ഡിസംബർ ഇരുപത്തിനാല്) വരെയാണ് ആഗമനകാലം. നവംബർ 27നും ഡിസംബർ മൂന്നിനും ഇടയിലെ ഞായറാഴ്ചയാണ് പൊതുവെ ആഗമനകാലം ഒന്നാം ഞായർ.

ക്രിസ്മസ് കാലം (Christmastide)

ആഗമന കാലത്തിന്റെ തുടർച്ചയാണ് ക്രിസ്മസ് കാലം (Christmastide). പന്ത്രണ്ട് ദിവസമാണ് ക്രിസ്മസ് കാലം. ഡിസംബർ ഇരുപത്തിനാലിന് ചൊല്ലുന്ന സായാഹ്ന പ്രാർത്ഥന (Vespers)യോടെ ഈ കാലം ആരംഭിക്കുന്നു. ക്രിസ്മസ് മുതൽ എപ്പിഫനി തിരുനാള്‍ (Epiphany, പ്രത്യക്ഷീകരണ തിരുനാൾ) വരെ ഈ കാലം ആചരിക്കുന്നു. ഈ കാലയളവിൽ ആരാധനക്രമ നിറം വെള്ളയാണ്.

 
ആണ്ടുവട്ടം ആദ്യ പാദം (Ordinary Time First Portion) :  
ആണ്ടുവട്ടം രണ്ടു പാദങ്ങളിലായി ആചരിക്കുന്നു.
യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന്റെ (Feast of baptism of Jesus 2020 ജനുവരി 13) അടുത്ത ദിവസം മുതല്‍ വിഭൂതി ബുധന്റെ (Ash Wednesday ഫെബ്രുവരി 25) തലേ ദിവസം വരെ ആണ്ടുവട്ടം ഒന്നാം പാദം. പെന്തക്കോസ്താ തിരുനാളിനുശേഷമുള്ള തിങ്കളാഴ്ച മുതല്‍ ആഗമനകാലം ഒന്നാം ഞായറിന് തൊട്ടുമുൻപുള്ള ശനിയാഴ്ച വരെ ആണ്ടുവട്ടം രണ്ടാംപാദം.

നോമ്പുകാലം (Lent Season)
വിഭൂതി ബുധന്‍ (Ash Wednesday, 2020 ഫെബ്രുവരി 26) മുതല്‍ ദുഃഖവെള്ളി (Good Friday, 202 ഏപ്രില്‍ 10) വരെയുള്ള ദിവസങ്ങള്‍. വലിയനോമ്പ് നാല്പത് നോമ്പ് എന്നിങ്ങിനെ ഈ കാലം അറിയപ്പെടുന്നു. ഞായറാഴ്ചകള്‍ സഭ ചെറിയ ഈസ്റ്ററുകളായി കണക്കാക്കുന്നതിനാല്‍ നോമ്പുദിവസം കണക്കാക്കുന്നതില്‍നിന്നും ഞായറാഴ്ചകളെ ഒഴിവാക്കുന്നു.

ഈസ്റ്റര്‍ ത്രിദിനം (Easter Triduum, ഏപ്രില്‍ 9-12)
പെസഹവ്യാഴം വൈകിട്ട് മുതല്‍ ആരംഭിച്ച് ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഈസ്റ്റർ എന്നീ മൂന്നു ദിവസങ്ങളാണ് ഈസ്റ്റർ ത്രിദിനം അഥവാ പെസഹാ ത്രിദിനം.

വിശുദ്ധ വാരം (Holy Week)
ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍വരെയുള്ള ദിവസങ്ങള്‍.

ഉയിര്‍പ്പു കാലം (Easter Season)
ഈസ്റ്റർ ഞായര്‍ (Easter) മുതൽ പെന്തക്കോസ്താ ഞായര്‍ (Pentecost) വരെ.

ആണ്ടുവട്ടം രണ്ടാംപാദം (Ordinary Time Second Portion)
പെന്തക്കോസ്താ തിരുനാളിനുശേഷമുള്ള തിങ്കളാഴ്ച മുതല്‍ ആഗമനകാലം ഒന്നാം ഞായറിന്
തൊട്ടുമുൻപുള്ള ശനിയാഴ്ച വരെ ആണ്ടുവട്ടം രണ്ടാംപാദം ആചരിക്കുന്നു. പെന്തക്കോസ്ത ഞായറിന് ശേഷം വരുന്ന ഒരു വാരം ഒഴിവാക്കിയാണ് ആണ്ടുവട്ടം രണ്ടാം പാദം ആരംഭിക്കുന്നത്. 2020 ലെ ആദ്യപാദം അവസാനിച്ചത് ആണ്ടുവട്ടത്തിലെ ഏഴാം വാരത്തിലാണ് (25.02.20). പെന്തക്കോസ്തയ്ക്ക് ശേഷം വരുന്ന രണ്ടാം പാദം ആരംഭിക്കുന്നത്, എട്ടാം വാരം ഒഴിവാക്കി ഒമ്പതാം വാരം മുതലാണ് (01.01.20).
 
പ്രേഷിതവര്‍ഷം (Mission Year)
ദനഹാ തിരുനാള്‍ (Epiphany, 2020 ജനുവരി 05) മുതല്‍ ക്രിസ്തുരാജ തിരുനാള്‍ (Feast of Christ, the King, നവമ്പര്‍ 22) വരെയുള്ള കാലഘട്ടം കേരള കത്തോലിക്കസഭ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം2020 പ്രേഷിതവര്‍ഷമായി ആചരിക്കുകയുണ്ടായി.
  
ആരാധനക്രമ കലണ്ടര്‍ ഡിസംബര്‍ 2019
 
ആരാധനക്രമ കലണ്ടര്‍ ജനുവരി 2020
 
  ആരാധനക്രമ കലണ്ടര്‍ ഫെബ്രുവരി 2020
 
  ആരാധനക്രമ കലണ്ടര്‍ മാര്‍ച്ച് 2020
 
ആരാധനക്രമ കലണ്ടര്‍ ഏപ്രില്‍ 2020
 
ആരാധനക്രമ കലണ്ടര്‍ മെയ് 2020
 
  ആരാധനക്രമ കലണ്ടര്‍ ജൂണ്‍ 2020
 
ആരാധനക്രമ കലണ്ടര്‍ ജൂലായ് 2020
 
ആരാധനക്രമ കലണ്ടര്‍ ആഗസ്റ്റ് 2020 
 
ആരാധനക്രമ കലണ്ടര്‍ സെപ്റ്റംബര്‍ 2020
 
ആരാധനക്രമ കലണ്ടര്‍ ഒക്ടോബര്‍ 2020
 
ആരാധനക്രമ കലണ്ടര്‍ നവമ്പര്‍ 2020
 
  
 ആരാധനക്രമ കലണ്ടര്‍ ഡിസംബര്‍ 2020
 
2021ലെ ആരാധനക്രമ കലണ്ടര്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://kuriyachchan.blogspot.com/2020/12/liturgical-calendar-2021.html


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ